ചിത്രങ്ങളുടെ സൈസ് വലിപ്പം കുറക്കാന്‍ (Fotosizer)

Posted on 1:03 AM by Abdul Muneer


ഒരു സുഹൃത്തിന് കുറച്ചു ഫോട്ടോസ് മെയില്‍ അയച്ചു കൊടുക്കാന്‍ ഉണ്ടായിരുന്നു.. സംഗതി നോക്കിയപ്പോള്‍ 81 MB .. വല്യ ഫയലല്ലേ.. നമുക്കാണെങ്കില്‍ അഞ്ച് ജി.ബി വരെ അയക്കാനുള്ള സംവിധാനം നമ്മുടെ പ്രിയ ചേച്ചി പറഞ്ഞു തന്നു... പക്ഷെ അത് തപ്പിപ്പിടിക്കാന്‍ നോക്കിയപ്പോള്‍ അതിട്ടു കാണുന്നുമില്ല.. ഇനി തപ്പിപ്പിടിച്ചു കണ്ടെടുതാല്‍ തന്നെ വല്യ ഫയല്‍ അവിടെ ഡൌണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടായാലോ എന്ന് ഞാന്‍ കരുതി ഇവനെ തപ്പാന്‍ തുടങ്ങി.. ഈ മച്ചുനെ ഇന്‍സ്റ്റാള്‍ ചെയ്തു ഫയലിന്റെ വലിപ്പം കുറച്ചപ്പോള്‍ 3.62 MB ആയി കുറഞ്ഞു.. അപ്പൊ സംഗതി കിടിലന്‍ ആയില്ലേ.. സംഗതി പെട്ടെന്ന് അയച്ചും കഴിഞ്ഞു.. ഇനി സംഭവത്തെ നിങ്ങള്‍ക്കും തരാം..
സോഫ്റ്റ്‌വെയര്‍
സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം താഴെ ചിത്രത്തില്‍ (1), (2) എന്നിങ്ങനെ മാര്‍ക്ക് ചെയ്തത് ശ്രദ്ദിക്കുക..

(1) വലിപ്പം കുറയ്ക്കേണ്ട ചിത്രങ്ങള്‍ ഒരു ഫോള്‍ഡര്‍-ല്‍ ആക്കി അത് മുഴുവന്‍ ഒറ്റയടിക്ക് ചെയ്യണമെങ്കില്‍ ഒന്നാമത്തേത് സെലക്ട്‌ ചെയ്യുക
(2) വലിപ്പം കുറയ്ക്കേണ്ട ചിത്രങ്ങള്‍ നമ്മുടെ ഇഷ്ടാനുസരണം സെലക്ട്‌ ചെയ്യാനായി രണ്ടാമത്തേത് സെലക്ട്‌ ചെയ്യുക (ഒന്നില്‍ കൂടുതല്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനം ഉണ്ട്)

മുകളിലെ ചിത്രത്തില്‍ (3) എന്ന് മാര്‍ക്ക് ചെയ്ത ഭാഗം സെലക്ട്‌ ചെയ്‌താല്‍ താഴെ ചിത്രം (4)ല്‍ കാണുന്നത് പോലെ ചിത്രത്തിന്റെ സൈസ് തെരഞ്ഞെടുക്കാവുന്നതാണ്.

താഴെയുള്ള ചിത്രത്തില്‍ (5) എന്ന് മാര്‍ക്ക് ചെയ്ത ഭാഗം സെലക്ട്‌ ചെയ്താല്‍ വലിപ്പം കുറച്ച ഫയലുകള്‍ ചെന്ന് ചേരേണ്ട സ്ഥാനം സെലക്ട്‌ ചെയ്തു കൊടുക്കാം.

ഇനി താഴെ (6) എന്ന്‍ ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക

തന്മൂലം താഴെ ചിത്രത്തില്‍ കാണുന്നത് പോലെ ചിത്രം വലിപ്പം കുറയ്ക്കുന്നതിന്റെ പ്രവര്‍ത്തനം നടക്കുന്നതായി നമുക്ക് കാണാം..

No Response to "ചിത്രങ്ങളുടെ സൈസ് വലിപ്പം കുറക്കാന്‍ (Fotosizer)"

Leave A Reply