ശബരിമല Virtual Queue Management എങ്ങനെ ചെയ്യാം...
Posted on 3:34 AM by Abdul Muneer
സ്വാമിയേ ശരണമയ്യപ്പാ...
ഈ വരുന്ന 17 ന് വീണ്ടും ഒരു മണ്ഡല കാലം തുടങ്ങുന്നു. ജാതി മത വ്യത്യാസമില്ലാതെ മനുഷ്യര്‍ പാപ പരിഹാരത്തിനായി കലിയുഗവരഥന്‍ ശ്രീ ധര്‍മ്മശാസ്ഥാവായ അയ്യപ്പനെ കണ്ടു തൊഴാന്‍ പൂങ്കാവനത്തിലെത്തുന്ന സമയമാണ് മണ്ഡല കാലം. ഈ മാസം പതിനേഴു മുതല്‍ ആരംഭിച്ച് മകരസംക്രമ നാളു വരെ നീണ്ടു നില്‍ക്കുന്ന സമയം അഭൂതപൂര്‍വ്വമായ തിരക്കാണ് ഉണ്ടാവുന്നത്. ശബരിമലയും പമ്പയും സന്നിധാനവും ഹിന്ദു വിശ്വാസികളുടെ വിശുദ്ധിയുടെ മൂര്‍ത്തീ സ്ഥാനമാണ്. അതിനു അതിന്റേതായ ആചാരങ്ങളും അനുഷ്ഠാ നങ്ങളുമുണ്ട്. അത് കൃത്യമായി പാലിച്ചു തന്നെ വേണം മല ചവിട്ടാനും, ദര്‍ശനം നടത്തുവാനും. ഈ ഒരു ലേഖനം പ്രകാരമുള്ള നിങ്ങളുടെ ശരണ യാത്ര നിങ്ങള്‍ക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും, പരിസ്ഥിതിക്കും, പൂങ്കാവനത്തിനും നല്ലത് മാത്രമേ നല്‍കുകയുള്ളൂ.
ശബരിമല Virtual Queue Management എങ്ങനെ ചെയ്യാം എന്നാണു ഞാന്‍ ഇവിടെ നിങ്ങള്‍ക്ക് പരിജയപ്പെടുതാന്‍ പോകുന്നത്
ക്ലിക്ക് ചെയ്താല്‍ വരുന്ന സൈറ്റില്‍ ഇങ്ങനെ കാണാം.. ചിത്രത്തിലേക്ക് നോക്കു
ഇവിടെ അടയാളപ്പെടുത്തി കാണിച്ചിരിക്കുന്ന ഭാഗത്ത്/ Log In | Register എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
ഇപ്പൊ നിങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ചെയ്യാനുള്ള ഒരു ഫോറം ലഭിക്കും .. ചിത്രം നോക്കൂ
ഇപ്പൊ നിങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ചെയ്യാനുള്ള ഒരു ഫോറം ലഭിക്കും .. ചിത്രം നോക്കൂ
ഒന്നുകില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍.. അല്ലെങ്കില്‍ ഇ-മെയില്‍ ഐ.ഡി ഇവയില്‍ ഏതെങ്കിലും നല്‍കി ശേഷം പാസ്സ്‌വേര്‍ഡ് ഉം തന്നിരിക്കുന്ന വെരിഫിക്കേഷന്‍ കോഡും നല്‍കി രജിസ്ടര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
മൊബൈല്‍ നമ്പര്‍ ആണ് രജിസ്ടര്‍ ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത് എങ്കില്‍ നിങ്ങളുടെ മൊബൈല്‍ ലിലെക്ക് ഒരു കോഡ് വരും. അത് ആണ് ഇനി നമുക്ക് വേണ്ടത്.. താഴെ ചിത്രം നോക്കൂ
ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത് നിങ്ങളുടെ മൊബൈലില്‍ വന്ന കോഡ് അവിടെ എന്റര്‍ ചെയ്തു കൊടുക്കുക..
ശേഷം വീണ്ടും ലോഗിന്‍ ചെയ്യാന്‍ പറയും.. അപ്പൊ നമ്മുടെ യൂസര്‍ നെയിം ഉം പാസ്സ്‌വേര്‍ഡ് ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ശേഷം വീണ്ടും ലോഗിന്‍ ചെയ്യാന്‍ പറയും.. അപ്പൊ നമ്മുടെ യൂസര്‍ നെയിം ഉം പാസ്സ്‌വേര്‍ഡ് ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ലോഗിന്‍ ചെയ്‌താല്‍ പിന്നീട് നിങ്ങളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്തു കൊടുക്കണം.. അതിനായ് ലഭിക്കുന്ന വിന്‍ഡോ ശ്രദ്ധിക്കൂ.
ഇവിടെ ചില ഭാഗങ്ങള്‍ അടയാലപ്പെടുതിയിട്ടുണ്ട്
2. രജിസ്ടര്‍ ചെയ്യാന്‍ വേണ്ടുന്ന ഫോട്ടോയുടെ സൈസ് ആണ്
Photo File ( Max size 30Kb, 240p x 320p jpg ) ഈ പറഞ്ഞ രീതിയില്‍ തന്നെ ഫോട്ടോ സെറ്റ് ചെയ്യണം
3. I do agree to the Terms & Conditions ഇത് ടിക്ക് ചെയ്യാന്‍ മറക്കരുത്
4. രജിസ്ടര്‍ ചെയ്ത ആള്‍ മാത്രമേ ശബരിമലയില്‍ പോകുന്നുള്ളൂ എങ്കില്‍ അടയാളം 4 ക്ലിക്ക്
5. വേറെ ഒരാളുടെത് എന്റര്‍ ചെയ്യണമെങ്കില്‍ അടുത്തത് അടയാളം 5 ക്ലിക്ക്
രജിസ്റെര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് വരുന്ന വിന്‍ഡോ താഴെ സ്ക്രീന്‍ ഷോട്ട് ആയി കാണിച്ചിരിക്കുന്നു.
2. രജിസ്ടര്‍ ചെയ്യാന്‍ വേണ്ടുന്ന ഫോട്ടോയുടെ സൈസ് ആണ്
Photo File ( Max size 30Kb, 240p x 320p jpg ) ഈ പറഞ്ഞ രീതിയില്‍ തന്നെ ഫോട്ടോ സെറ്റ് ചെയ്യണം
3. I do agree to the Terms & Conditions ഇത് ടിക്ക് ചെയ്യാന്‍ മറക്കരുത്
4. രജിസ്ടര്‍ ചെയ്ത ആള്‍ മാത്രമേ ശബരിമലയില്‍ പോകുന്നുള്ളൂ എങ്കില്‍ അടയാളം 4 ക്ലിക്ക്
5. വേറെ ഒരാളുടെത് എന്റര്‍ ചെയ്യണമെങ്കില്‍ അടുത്തത് അടയാളം 5 ക്ലിക്ക്
രജിസ്റെര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് വരുന്ന വിന്‍ഡോ താഴെ സ്ക്രീന്‍ ഷോട്ട് ആയി കാണിച്ചിരിക്കുന്നു.
അതില്‍ 6 അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കൂ.. അവിടെ കാണുന്ന Add Group എന്നുള്ള സ്ഥലത്ത് ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേരില്‍ ഒരു ഗ്രൂപ്പ് നിര്‍മ്മിക്കുക.. ശേഷം അത് സെലക്ട് ചെയ്തു കൊടുക്കുക. ചെയ്തു വെച്ച പ്രൊഫൈല്‍ ഉം., ഗ്രൂപ്പ് ഉം കാണാന്‍ താഴെ കാണിച്ചിരിക്കുന്ന രീതിയിലുള്ള അടയാളങ്ങള്‍ ക്ലിക്ക് ചെയ്തു നോക്കാവുന്നതാണ്.
അടുത്ത ഒരാളെ കൂടി നിങ്ങള്‍ക്ക് എന്‍ട്രി ചെയ്യണം എന്നുണ്ടെങ്കില്‍ താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന അടയാളം 9 Click Here എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആദ്യം ലഭിച്ചത് പോലെയുള്ള ഒരു ഫോം വീണ്ടും കിട്ടും
ഇങ്ങനെ എല്ലാവരുടെയും വിവരങ്ങള്‍ എന്റര്‍ ചെയ്താല്‍ മുമ്പ് കാണിച്ചിരിക്കുന്നത് പോലെ Add to Group എന്നത് സെലക്ട് ചെയ്തു നേരത്തെ നമ്മള്‍ ക്രിയേറ്റ് ചെയ്തു വെച്ച ഗ്രൂപ്പിലേക്ക് അവരെ ആഡ് ചെയ്യുക., ചിത്രം നോക്കൂ.
എല്ലാവരെയും ഗ്രൂപ്പിലേക്ക് ചേര്‍ത്ത് കഴിഞ്ഞാല്‍ പിന്നീട് ആണ് ബുക്ക് ചെയ്യേണ്ട ദിവസവും സമയവും നമ്മള്‍ കൊടുക്കുന്നത്. ചിത്രം നോക്കൂ.
ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന Group Booking എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്‌താല്‍ ലഭിക്കുന്ന വിന്‍ഡോ താഴെ
ഇവിടെ നമുക്ക് വേണ്ടുന്ന സമയം സെലക്ട് ചെയ്യാന്‍ വേണ്ടി Specific എന്ന ഓപ്ഷന്‍ ബട്ടന്‍ സെലക്ട് ചെയ്യുക. തോട്ടിപ്പുരതായി സമയവും കാണാം.. ചിത്രം നോക്കൂ. പോകാന്‍ തെരഞ്ഞെടുക്കുന്ന മാസവും അവിടെ മുകളിലായി കാണാം
മാസവും സമയവും സെലക്ട് ചെയ്തു തൊട്ടു താഴെയുള്ള Search ബട്ടന്‍ ക്ലിക്ക് ചെയ്യുക.. ശേഷം നിങ്ങള്‍ക്ക് ഒരു കലണ്ടര്‍ ലഭിക്കും
പച്ചയായി കാണിച്ചിരിക്കുന്ന ഏതെങ്കിലും ഒരു തിയ്യതിയില്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്. ക്ലിക്ക് ചെയ്താല്‍ വലതു വശത്തായി ഒരു ഓപ്ഷന്‍ കൂടി വരും.. ചിത്രം നോക്കൂ.
ഇവിടെ നാലായി തിരിച്ചു സമയം കൊടുത്തിരിക്കുന്നു.. ആവശ്യമുള്ള സമയത്തിന് നേരെ കാണുന്ന Book Now എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങള്‍ക്ക് ഒരു വിന്‍ഡോ ലഭിക്കും
ശേഷം അടുത്ത ഒരു വിന്‍ഡോ ലഭിക്കും. ഇവിടെ നമ്മള്‍ പോകുന്ന റൂട്ട് ആണ് ചോദിക്കുന്നത്. അവിടെ റൂട്ട് സെലക്ട് ചിഎത് കൊടുക്കുക. ചിത്രം ശ്രദ്ധിക്കൂ..
ഇവിടെ റൂട്ട് സെലക്ട് ചെയ്തു Print Coupon ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഒരു പുതിയ വിന്‍ഡോ തുറന്നു വരും.. ആ പേപ്പര്‍ ആണ് നിങ്ങള്‍ പ്രിന്റ് എടുത്തു കയ്യില്‍ സൂക്ഷിക്കേണ്ടത്.
നിങ്ങളുടെ പ്രാര്‍ഥനയില്‍ എന്നെയും ഉള്‍പെടുത്തുക.
Subscribe to:
Post Comments (Atom)
No Response to "ശബരിമല Virtual Queue Management എങ്ങനെ ചെയ്യാം..."
Leave A Reply